സോഷ്യലിസ്റ്റ് ജനത ജനതാദള്‍-യു വുമായി ലയിക്കും

single-img
22 September 2014

Veeranഎം.പി. വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത, ഡെമോക്രാറ്റിക് ജനതാദള്‍ യുണൈറ്റഡുമായി ലയിക്കും. ഇതു സംബന്ധിച്ച തീരുമാനം എസ്എഡിയുടെ പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അതുവരെ ഒന്നിച്ചു പ്രവര്‍ത്തിക്കുമെ ന്നും ജനതാദള്‍ – യു ദേശീയ പ്രസിഡന്റ് ശരത് യാദവിനൊപ്പം നടത്തിയ പത്രസമ്മേളന ത്തില്‍ എം. പി. വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി. ലയന സമ്മേളനം സംബ ന്ധിച്ച കാര്യവും തീയതിയും പിന്നീട് തീരുമാനിക്കുമെന്നും ലയന സമ്മേളനത്തില്‍ താനും ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും ശരത് യാദവ് അറിയിച്ചു.

പഴയ ജനതാദള്‍- സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ എന്ന നിലയിലാണു രണ്ട് പാര്‍ട്ടികളും യോജിക്കാന്‍ തീരുമാനിച്ചതെന്നും മാറിയ രാഷ്ട്രീയ ചുറ്റുപാടുകള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും മതേതര ശക്തികള്‍ ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്നും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.