നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ഗർബ രാക്ഷസന്മാരുടെ ആഘോഷമാണെന്ന് സൂഫി ഇമാം മെഹ്ദി ഹുസൈൻ

single-img
22 September 2014

garbaനവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ഗർബ മതപരമായ ആഘോഷമല്ല, മറിച്ച് രാക്ഷസന്മാരുടെ ആഘോഷമാണെന്ന് സൂഫി ഇമാം മെഹ്ദി ഹുസൈൻ. വി.എച്ച്.പി ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മെഹ്ദി ഹുസൈനെ ഒന്നുകിൽ അറസ്റ്റ് ചെയ്യുക അല്ലാത്ത പക്ഷം തങ്ങൾ തന്നെ ഇദ്ദേഹത്തെ പോലീസിൽ ഏല്പിക്കുമെന്ന് വി.എച്ച്.പി നേതാവ് രഞ്ചോട് ഭർവാദ് അറിയിച്ചു.

നേരത്തെ, ഹിന്ദു യുവതികളെ വലയിലാക്കുമെന്ന് ഭയന്ന് മുസ്ലീം യുവാക്കളെ ഗർബയിൽ നിന്നും സംഘാടകർ വിലക്കിയിരുന്നു.

സൂഫി ഇമാം മെഹ്ദി ഹുസൈൻറെ അഭിപ്രായത്തിൽ ഹിന്ദു സന്യാസികളോ പുരോഹിതരോ ഗർബയിൽ പങ്കെടുക്കാറില്ല. മറിച്ച് സിനിമാ താരങ്ങളും ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളും പ്രകോപനമായ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് നൃത്തമാടാറാണ് പതിവ്. ചില ആളുകളുടെ അഭിപ്രായത്തിൽ 4.5 ഹിന്ദു യുവതികളെ മുസ്ലീം യുവാക്കൾ ചേർന്ന് മതം മാറ്റിയെന്നാണ്. കൂടാതെ മുസ്ലീം യുവാക്കളെ ആഘോഷത്തിൽ പങ്കെടുപ്പിക്കുന്നുമില്ല. ഇതിനെ മതപരമായ ആഘോഷമെന്ന് പറയാൻ കഴിയുമോ? ആഘോഷങ്ങൾ സമുദായങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.