എ.ടി.എമ്മിന്റെ ക്യാഷ് ബോക്സിൽ നിന്നും താഴെ വീണ 24 ലക്ഷം രൂപ തിരികെ ഏല്പിച്ച് മാതൃക കാട്ടിയ യുവാവിനെ പോലീസ് അനുമോദിച്ചു

single-img
22 September 2014

ATM Theftsബാങ്കുകാരുടെ അനാസ്ഥ കൊണ്ട് എ.ടി.എമ്മിന്റെ ക്യാഷ് ബോക്സിൽ നിന്നും താഴെ വീണ 24 ലക്ഷം രൂപ തിരികെ ഏല്പിച്ച യുവാവിനെ ഹൈദ്രാബാദ് പോലീസ് അനുമോദിച്ചു. ഷെയിക്ക് ലത്തീഫ് അലിയെന്ന് യുവാവിനെയാണ് പോലീസ് അനുമോദിച്ചത്. കഴിഞ്ഞ ദിവസം രാത്രി സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദിന്റെ എ.ടി.എമ്മിൽ നിന്നും 200 രൂപ പിൻവലിക്കുന്ന വേളയിൽ എ.ടി.എമ്മിന്റെ ക്യാഷ് ബോക്സിൽ നിന്നും 24 ലക്ഷം രൂപ താഴെ വീഴുകയായിരുന്നു. എ.ടി.എമ്മിൽ കാവൽക്കാരോ സി.സി.ടി.വിയോ ഇല്ലായിരുന്നു.

ഉടൻ തന്നെ 22 കാരനായ ലത്തീഫ് അലി പോലീസിന് വിവരം അറിയിക്കുകയായിരുന്നു. നിമിഷനേരങ്ങൾക്കകം തന്നെ പോലീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദിന്റെ എസ്.ആർ. നഗറിലുള്ള എ.ടി.എമ്മിൽ എത്തുകയും ചെയ്തു.

ഇത്രയും അനുകൂല സാഹചര്യമുണ്ടായിട്ടും പണം അപഹരിക്കാൻ ശ്രമിക്കാതിരുന്ന ലത്തീഫ് അലിക്ക് പോലീസ് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ഇദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ബിരുദധാരിയാണ്.