മൂന്നാം മാറിടത്തിനായി ചിലവ് 12 ലക്ഷം

single-img
22 September 2014

715657-e98aa636-4218-11e4-aebd-241de91fbb64 സുന്ദരിയാകാൻ വേണ്ടി എല്ലാവരും ശസ്ത്രക്രിയകൾ നടത്താറുണ്ട്. എന്നാൽ ഉള്ള സൗന്ദര്യം നശിപ്പിക്കാനായി ശസ്ത്രക്രിയ നടത്തി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് യു.എസിലെ മസാജ് തെറാപ്പിസ്റ്റായ ഈ യുവതി. റിയാലിറ്റി ടെലിവിഷൻ താരമാകാനായി ഇവർ ശസ്ത്രക്രിയ നടത്തി മൂന്നാമതായി ഒരു മാറിടം വച്ചു. ഫ്ലോറിഡ സ്വദേശിയായ ജാസ്മിൻ ട്രീഡെവിളാണ് 12 ലക്ഷം രൂപ ചെലവാക്കി മൂന്നാമതായി ഒരു മാറിടം വെച്ചത് .

22breast
വയറ്റിൽ നിന്നുള്ള തൊലിയുടെ കലകളും സിലിക്കൺ ഇംപ്ലാന്റും ഉപയോഗിച്ച് നെഞ്ചിന്റെ നടുക്കായാണ് പുതിയ മാറിടം നിർമിച്ചിരിക്കുന്നത്. മുലക്കണ്ണ് കൃത്രിമമായി നിർമിക്കാനാകാത്തതിനാൽ ജാസ്മിൻ ആ ഭാഗത്ത് ടാറ്റൂ ചെയ്തിരിക്കുകയാണ്.മൂന്നാമതൊരു മാറിടത്തിനായി ശസ്ത്രക്രിയ നടത്തുന്നത് വൈദ്യശാസ്ത്രത്തിന്റെ ധാർമികതയ്ക്ക് നിരക്കാത്തത് ആയതിനാൽ തന്നെ 50 ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷമാണ് ജാസ്മിൻ ഒരാളെ കണ്ടെത്തിയത്.
എന്നാൽ സ്വന്തം മകളുടെ ഈ പ്രവൃത്തി മാതാപിതാക്കൾക്ക് അത്ര ഇഷ്ടമായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം വീട്ടുകാരാരും തന്നെ ജാസ്മിനോട് സംസാരിക്കാറില്ല. തന്നെ കണ്ട ഉടനെ അമ്മ ഓടിമാറിയെന്നാണ് ജാസ്മിൻ പറഞ്ഞത്. അമ്മ തന്നോട് മിണ്ടുകയോ സഹോദരിയെ സംസാരിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. അച്ഛനും തന്റെ പ്രവർത്തി നാണക്കേടുണ്ടാക്കിയെന്നും എന്നിരുന്നാലും അദ്ദേഹം അത് അംഗീകരിച്ചെന്നും അവർ പറഞ്ഞു.

 
അതേസമയം തനിക്ക് പ്രണയിക്കാനോ ഡേറ്റിങിനോ താൽപര്യമില്ലെന്നും അതിനാൽത്തന്നെ തനിക്ക് അഭംഗിയായിരുന്നാൽ മതിയെന്നും ജാസ്മിൻ പറഞ്ഞു.