കേരള രജിസ്ടേഷൻ ഉള്ള വാഹനങ്ങളിൽ നിന്ന് കർണ്ണാടക ആജീവനാന്ത നികുതി പിരിയ്ക്കില്ല

single-img
22 September 2014

pic_article_non-KA_vehicleകര്‍ണാടകത്തിന് പുറത്ത് രജിസ്‌ട്രേഷനുള്ള വണ്ടികള്‍ ആജീവനാന്ത റോഡ് ടാക്‌സ് അടച്ചില്ലെങ്കില്‍ കേസെടുക്കാനുള്ള കർണ്ണാടക സംസ്ഥാനത്തിന്റെ തീരുമാനം പിൻവലിച്ചു.കർണ്ണാടക ഗതാഗത മന്ത്രിയുമായി കേരള ഗതാഗത കമ്മീഷണർ ആർ.ശ്രീലേഖ നടത്തിയ ചർച്ചയിലാണു തീരുമാനം.

സംസ്ഥാന സർക്കാർ നടത്തിയ അടിയന്തര ഇടപെടലിനെ തുടർന്നാണു കർണ്ണാടകയുമായി ചർച്ച നടത്തിയത്.കര്‍ണാടക മോട്ടോര്‍ വെഹിക്കിള്‍സ് ടാക്‌സേഷന്‍ ആക്ട് പ്രകാരമാണ് റോഡ് ടാക്‌സിന്റെ പേരിലുള്ള നികുതി പിഴിയൽ മലയാളികൾക്ക് നേരെ നടന്ന് കൊണ്ടിരുന്നത്.

ഇതു സംബന്ധമായ അനുകൂല നിലപാടിനായി കര്‍ണ്ണാടക സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞിരുന്നു.