തുരന്തോ എക്സ്പ്രസില്‍ മലയാളി സ്ത്രീകള്‍ കവര്‍ച്ചയ്ക്കിരയായി

single-img
21 September 2014

download (13)നിസാമുദ്ദീനില്‍നിന്ന് എറണാകുളത്തേക്ക് പോകുന്ന തുരന്തോ എക്സ്പ്രസില്‍ മലയാളി സ്ത്രീകള്‍ കവര്‍ച്ചയ്ക്കിരയായി. ഇന്നലെ രാത്രി 11ന് ഉത്തര്‍പ്രദേശിലെ മധുരയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കവര്‍ച്ചയുണ്ടായത്. വൈക്കം സ്വദേശി ജിന്‍സി, ഇടുക്കി കരിങ്കുന്നം സ്വദേശി റെജി സാബു എന്നിവരുടെ പണവും മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളുമടങ്ങിയ ബാഗാണ് മോഷ്ടാക്കള്‍ കവ‍ര്‍ന്നത്.10,000 രൂപയും രണ്ട് സ്വര്‍ണ വളകളും മൊബൈല്‍ ഫോണുമായാണു മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്.റെയില്‍വെ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.