കാശ്‌മീര്‍ പ്രളയബാധിതര്‍ക്ക്‌ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സഹായഹസ്‌തം

single-img
21 September 2014

download (12)കാശ്‌മീര്‍ പ്രളയബാധിതര്‍ക്ക്‌ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സഹായഹസ്‌തം. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ സച്ചിന്‍ അഞ്ച്‌ ടണ്‍ ഭക്ഷ്യ സാധനങ്ങളും 1000 ബ്ലാങ്കറ്റുകളും സംഭാവന നല്‍കിയതായി ജമ്മുകാശ്‌മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സാധനങ്ങള്‍ കൂടാതെ മരുന്നുകളും സച്ചിന്‍ നല്‍കി. ദുരിതബാധിതര്‍ക്ക്‌ സഹായം നല്‍കാന്‍ സൗമനസ്യം കാണിച്ച സച്ചിനോട്‌ ജമ്മുകാശ്‌മീര്‍ ജനതയുടെയും സര്‍ക്കാരിന്റെയും പേരില്‍ നന്ദി അറിയിക്കുന്നതായും ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു.