ലൈലാ ഓ ലൈലയിൽ അതിഥി താരമായി രമ്യാ നമ്പീശനും

single-img
21 September 2014

Ramya Nambeesan At Pizza Movie Press Meet (5)മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ലൈലാ ഓ ലൈല എന്ന സിനിമയിൽ രമ്യാ നമ്പീശനും . ചിത്രത്തിൽ അതിഥി താരമായമാണ് രമ്യ എത്തുന്നത്.

 

അതിഥി താരമാണെങ്കിലും റോൾ ഇഷ്ടപ്പെട്ടതിനാലാണ് വേഷം സ്വീകരിച്ചതെന്ന് രമ്യ പറഞ്ഞു. ജോഷിയുടെ ടീമിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നതെന്നും രമ്യ പറഞ്ഞു.

 

അമല പോൾ നായികയാവുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴ് നടൻ സത്യരാജും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.