വ്യോമസേനയുടെ എ എന്‍ 32 ചരക്ക് വിമാനം ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കി

single-img
21 September 2014

images (2)വ്യോമസേനയുടെ എ എന്‍ 32 ചരക്ക് വിമാനം ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. ശനിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. ഇടിച്ചിറക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ നിര്‍മ്മിത വിമാനത്തിന് തീപ്പിടിച്ചു. വിമാനത്താവളത്തിലെ അഗ്നിശമനസേന തീകെടുത്തി. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

11 വ്യോമസേനാംഗങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. ഏതാനുംപേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.