സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കാൻ സർക്കാരിന് അറിയാമെന്ന് മുഖ്യമന്ത്രി

single-img
21 September 2014

download (9)നികുതി വർ‌ദ്ധിപ്പിച്ചു കൊണ്ട് സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കാൻ സർക്കാരിന് അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . നികുതി വർദ്ധന സംബന്ധിച്ച് പാർട്ടിയിലോ സർക്കാരിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

 

നികുതി വർദ്ധന നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് കാര്യമാക്കുന്നില്ല എന്നും പ്രതിപക്ഷത്തോട് ചോദിച്ചിട്ടല്ല സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. എടുത്ത തീരുമാനം നടപ്പാക്കാൻ സർക്കാരിന് നല്ലതു പോലെ അറിയാം. സർക്കാരിന് ദുരഭിമാനമോ പിടിവാശിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.