മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്:ശിവസേനയുമായി കൂടുതൽ ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം

single-img
21 September 2014

images (3)മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് ഇടയേണ്ടി വന്ന ബി.ജെപിയും ശിവസേനയും സഖ്യം തുടർന്നേക്കുമെന്ന് സൂചന. സഖ്യം പിരിയുന്നതിനെ ഞായറാഴ്ച നടന്ന പാർലമെന്റ് ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർത്തതായാണ് സൂചന . ശിവസേനയുമായി കൂടുതൽ ചർച്ച നടത്താനും മോദി നി‌ർദ്ദേശിച്ചു.

 
135 സീറ്റ് വേണമെന്ന ബി.ജെ.പിയുടെ ആവശ്യം ശിവസേന ഞായറാഴ്ച തള്ളിയിരുന്നു. 119 സീറ്റിൽ ബി.ജെ.പിക്ക് മത്സരിക്കാമെന്നും 18 സീറ്റിൽ ഘടകകക്ഷികളും 151 സീററിൽ തങ്ങളും മത്സരിക്കുമെന്ന് ശിവസേന ഉറച്ച നിലപാടെടുക്കുകയായിരുന്നു.