സി ദിവാകരനെ സി പി ഐ ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി

single-img
21 September 2014

download (10)സി ദിവാകരനെ സി പി ഐ ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കി. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദത്തില്‍ കുറ്റാരോപിതനായ  അടിസ്ഥാനത്തിൽ ആണ് തീരുമാനം.അതേസമയം ദേശീയ കൗണ്‍സിലില്‍ ദിവാകരന്‍ തുടരും എന്ന്  ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അറിയിച്ചു.സി ദിവാകരനെതിരെ സംസ്ഥാന ഘടകം സ്വീകരിച്ച അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോര്‍ട്ടും സി ദിവാകരന്റെ കത്തും ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു.