അപകടാവസ്ഥയിലായ കാലടി പാലത്തിന്റെ ആദ്യഘട്ട അറ്റകുറ്റപ്പണി 15 ദിവസത്തിനകം പൂര്‍ത്തിയാക്കും

single-img
21 September 2014

21646_611544കോണ്‍ക്രീറ്റ് പാളി തകര്‍ന്നതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായ കാലടി ശ്രീശങ്കരാ പാലത്തിന്റെ അറ്റകുറ്റപ്പണി ഞായറാഴ്ചതന്നെ തുടങ്ങാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. 15 ദിവസത്തിനകം ആദ്യഘട്ട അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും.

 

അറ്റകുറ്റപ്പണി നിരീക്ഷിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനമായി. അറ്റകുറ്റപ്പണി പൂര്‍ത്തിയാകുംവരെ ഭാരവാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടില്ല. ഇരുചക്രവാഹനങ്ങള്‍ മാത്രം കടത്തിവിടും.

 

അതേസമയം സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.