വൈറ്റ് ഹൗസിന്റെ മതിൽ ചാടിക്കടന്ന യുവാവ് സുരക്ഷാസേനയെ വട്ടംചുറ്റിച്ചു

single-img
20 September 2014

download (3)അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ മതിൽ ചാടിക്കടന്ന യുവാവ് സുരക്ഷാസേനയെ വട്ടംചുറ്റിച്ചു. ഒബാമയും ഭാര്യയും മക്കളും വാരാന്ത്യം ചിലവഴിക്കാൻ മെരിലാന്റിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ടെക്‌സാസ് സ്വദേശി ഒമർ ജെ ഗോൺസാലസ് വൈറ്റ് ഹൗസ് വളപ്പിൽ കടന്നത്.
വൈറ്റ് ഹൗസിന്റെ പ്രധാന കവാടങ്ങളിലൊന്നായ നോർത്ത് പോർട്ടികോ ഗേറ്റിനു സമീപത്താണ് മതിൽ ചാടിയത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിന്റെ ഒരു ഭാഗം ഒഴിപ്പിച്ച് പരിശോധന നടത്തി. വൈകാതെ ഇയാൾ പിടിയിലായി.