കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ല :വി.എം.സുധീരൻ

single-img
20 September 2014

downloadകേരളത്തിലെ സാമ്പത്തിക  പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ.മദ്യനയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഘടകകക്ഷികള്‍ കുറ്റപ്പെടുത്തിയതിനോട്  പ്രതികരിക്കുകയായിരുന്നു വി എം  സുധീരന്‍.

 

സംസ്ഥാനത്ത് മദ്യനയം നടപ്പാക്കി തുടങ്ങിയിട്ടില്ല.ഇത് എല്ലാവര്‍ക്കും വ്യക്തമായ കാര്യമാണ്. മദ്യനയം കോടതിയുടെ പരിഗണനയിലാണ്. അതില്‍ തീരുമാനം വന്നിട്ടില്ല എന്നും വി എം സുധീരൻ പറഞ്ഞു.അതേസമയം തന്നെ സാമ്പത്തിക പ്രതിസന്ധിയും മദ്യനയവും കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.