മലയാളിയുടെ വിലകളയാന്‍ എവിടെയും കാണും ഇങ്ങനെയൊരാള്‍; ഷാര്‍ജയില്‍ കൂടെ താമസിച്ചിരുന്നവരുടെ വിലപിടിപ്പുള്ള സാധനങ്ങളുമായി മലയാളി മുങ്ങി

single-img
20 September 2014

Shabeerഷാര്‍ജയില്‍ കൂടെ താമസിച്ചിരുന്നവരുടെ വിലയേറിയ സാധനങ്ങളുമായി മലയാളി മുങ്ങിയതായി പരാതി. ആറ്റിങ്ങല്‍ സ്വദേശി ഷാന്‍സലീമിന് എതിരേയാണ് സുഹൃത്തുക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയത്.

ഷാര്‍ജ റോളയിലെ ബാച്ചിലര്‍ അക്കമഡേഷനില്‍ തിരൂര്‍സ്വദേശി ഹിഷാം, കൊടുങ്ങല്ലൂര്‍സ്വദേശി ഹാരിസ്, ആറ്റിങ്ങല്‍സ്വദേശി ഷാന്‍സലീം അബൂബക്കര്‍എന്നിവര്‍ഒരുമിച്ചാണ് താമസിച്ചിരുന്നത്. അവിടുന്നാണ് ഷാന്‍സലീം ഇവരുടെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞെന്ന് പറയുന്നത്. മൊബൈല്‍ഫോണുകള്‍, ക്യാമറ, ഷൂസ് തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞ ഏഴാം തീയതിയാണ് മേഷണം നടന്നത്. ഇത് സംബന്ധിച്ച് ഷാര്‍ജ പോലീസില്‍പരാതി നല്‍കിയിട്ടുണ്ട്.

അബുദാബിയിലെ ഫൈവ് സ്റ്റാര്‍ജനറല്‍ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ വിസയിലാണ് ഷാന്‍സലീം അബൂബക്കര്‍ഉള്ളത്. ഇയാള്‍നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പറയുന്നു.