കതിരൂര്‍ മനോജ് വധക്കേസ്:അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി: രമേശ് ചെന്നിത്തല

single-img
20 September 2014

downloadകതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും വിചാരിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും, കേരളം ശാന്തമാകും  എന്നും   ആഭ്യന്തരമന്ത്രി പറഞ്ഞു.കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം മുന്‍കയ്യെടുക്കുമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.