ശ്വാസകോശത്തിലെ അണുബാധയും വിവിധ അവയവങ്ങള്‍ക്കുണ്ടായ തകരാറും മാന്‍ഡലിന്‍ വിദഗ്ധന്‍ ശ്രീനിവാസിന്റെ മരണത്തിനു കാരണമായെന്ന് അപ്പോളൊ ആശുപത്രി അധികൃതര്‍

single-img
20 September 2014

download (1)ശ്വാസകോശത്തിലുണ്ടായ അണുബാധയും വിവിധ അവയവങ്ങള്‍ക്കുണ്ടായ തകരാറുമാണ് മാന്‍ഡലിന്‍ വിദഗ്ധന്‍ ശ്രീനിവാസിന്റെ മരണത്തിനു കാരണമായതെന്ന് ചെന്നൈയിലെ അപ്പോളൊ ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

കരള്‍, വൃക്ക രോഗബാധിതനായാണ് ശ്രീനിവാസ് ആശുപത്രിയിലെത്തിയത്. രോഗത്തിന്റെ തീവ്രസ്വഭാവം കാരണം അടിയന്തരമായി കരള്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചുദിവസം മുമ്പ് നടന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കുഴപ്പമൊന്നുമില്ലാതെ നടന്നെങ്കിലും കഴിഞ്ഞ ദിവസം ശ്വാസകോശത്തില്‍ അണുബാധയുണ്ടാവുകയും തുടര്‍ന്ന് വിവിധ അവയവങ്ങള്‍ തകരാറിലാവുകയുമായിരുന്നു.