സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം 26,000 കോടി

single-img
20 September 2014

download (1)സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം ഈ സാമ്പത്തികവര്‍ഷം 26,000 കോടി വരെയായേക്കുമെന്ന് കേരള ടൂറിസം സെക്രട്ടറി സുമന്‍ ബില്ല . പോയ വര്‍ഷം 23,000 കോടി നേടിയിടത്തുനിന്നുമായിരിക്കും ഈ കുതിപ്പ് കേരളം നേടുക. കൊച്ചിയില്‍ കേരളാ ട്രാവല്‍ മാര്‍ട്ടിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
കേരളാ ട്രാവല്‍ മാര്‍ട്ടിന് ലഭിച്ച വന്‍ പങ്കാളിത്തമാണു വരുമാനത്തില്‍ 3000 കോടിയുടെ വര്‍ധനയുണ്ടാവുമെന്ന കണക്കിലേക്കെത്തുന്നതിന്റെ അടിസ്ഥാനമെന്ന് സുമന്‍ ബില്ല പറഞ്ഞു. കഴിഞ്ഞ മൂന്നുദിവസമായി കൊച്ചിയില്‍ നടന്ന ട്രാവല്‍മാര്‍ട്ടില്‍ 30000 ബിസിനസ് കൂടിക്കാഴ്ചകള്‍ പ്രതീക്ഷിച്ചടത്ത് 40000 എണ്ണം നടന്നു.

 
വിദേശപ്രതിനിധികളുമായി മാത്രം 9000 എണ്ണവും തദ്ദേശീയരുടെ 31000 ചര്‍ച്ചകളുമാണ് നടന്നത്.45 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു. യു.കെ, ജര്‍മനി, ഫ്രാന്‍സ്, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ പ്രതിനിധികള്‍.