ഇന്ത്യയില്‍ നിന്നും കാശ്മീര്‍ തിരിച്ചു പിടിക്കുമെന്ന് ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ; ആദ്യം പാക് ജനതയുടെ പട്ടിണി മാറ്റിയിട്ടുമതി തിരിച്ചുപിടിക്കലെന്ന് രാജ്‌നാഥ്‌സിംഗ്

single-img
20 September 2014

bilawal-bhutto-zardari-electionഇന്ത്യയില്‍ നിന്നും കാശ്മീരിനെ തിരിച്ചുപിടിക്കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. കാഷ്മീരിലെ ഒരിഞ്ച് സ്ഥലം പോലും ഇന്ത്യയ്ക്ക് നല്‍കിലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ മുല്‍ത്താനില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഭൂട്ടോ.

എന്നാല്‍ ആദ്യം സ്വന്തം ജനങ്ങളുടെ പട്ടിണിമാറ്റിയിട്ടു മതി കാശ്മീര്‍ തിരിച്ചു പിടിക്കലെന്ന് ബാലാവലിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി എന്നിവരുടെ മകനാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി.