യൂണിവേഴ്‌സിറ്റികളിലെ നിർബന്ധിത ഹിന്ദി പഠനത്തിനുള്ള ഉത്തരവ്‌ യു.ജി.സി. പിൻവലിച്ചു

single-img
20 September 2014

download (2)യൂണിവേഴ്‌സിറ്റികളിലെ നിർബന്ധിത ഹിന്ദി പഠനത്തിനുള്ള ഉത്തരവ്‌ യു.ജി.സി. പിൻവലിച്ചു.തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ എതിർപ്പിനെ തുടർന്ന് ആണ് ഇത്.
ഈ മാസം 16ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഷാ വിഭാഗം ഇംഗ്ലീഷിനൊപ്പം ഹിന്ദിയും നിർബന്ധമാക്കണമെന്ന് അണ്ണാ, അളഗപ്പാ യൂണിവേഴ്സിറ്റികൾക്ക്‌ നിർദ്ദേശം നൽകുകയായിരുന്നു.

 
എന്നാൽ 1963ലെ ഔദ്യോഗികഭാഷാ നിയമമനുസരിച്ച് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങൾക്കുമേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജയലളിത യൂണിവേഴ്‌സിറ്റികൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ളവയാണെന്നും ഭാഷാപഠനത്തിൽ നിലവിലുള്ള രീതി തുടരുമെന്നും പറഞ്ഞിരുന്നു.

 
എതിർപ്പ് ശക്തമായതോടെ യു.ജി.സി. തീരുമാനം പിൻവലിച്ചതായും പുതിയ സർക്കുലർ സെപ്തംബർ 19 ന് പുറത്തിറക്കുമെന്നും ചെയർമാൻ വേദ് പ്രകാശ് അറിയിച്ചു.