ടൂറിസം മന്ത്രി എ പി അനില്‍കുമാറിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ‍

single-img
20 September 2014

downloadമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദേശയാത്ര നടത്താന്‍ മാത്രമുള്ള ഒന്നായി ടൂറിസം വകുപ്പ് മാറിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. നിരുവത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിന് അവാര്‍ഡ് കിട്ടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും ഗണേഷ് കുമാര്‍ ചോദിച്ചു .

 
മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദേശയാത്ര നടത്താന്‍ മാത്രമുള്ള സംരംഭമായി സംസ്ഥാന ടൂറിസം വകുപ്പ് മാറി.അടിസ്ഥാനസൗകര്യങ്ങളും, ഗതാഗത സംവിധാനങ്ങളുമില്ലാതെ അശാസ്ത്രീയമായ വികസനങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്. കൊച്ചിയില്‍ നടന്ന ഹൗസ് ബോട്ട് ബുക്കിംഗ് പോര്‍ട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.