അതിർത്തിയിൽ വീണ്ടും ചൈനീസ്‌ സേനയുടെ കടന്നു കയറ്റം

single-img
20 September 2014

download (5)അതിർത്തി തർക്കം പരിഹരിക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും  ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിൻപിംഗും സംയുക്ത പ്രസ്താവന ഇറക്കിയതിന് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യൻ അതിർത്തിയിൽ ചൈനീസ്‌ സേനയുടെ കടന്നു കയറ്റം.അമ്പതോളം സൈനികർ അതിക്രമിച്ച് കടന്ന് കയറി എന്ന് ആണ് റിപ്പോർട്ട്‌.

ഒമ്പത് വാഹനങ്ങളിൽ ആണ് പി എൽ എ  അംഗങ്ങൾ പോയിന്റ്‌ 30 ആറിൽ എത്തിയത് .ഇത് തുടർ ന്ന് ഇന്ത്യൻ സൈന്യം ഇവിടെ നീരിക്ഷണം കർശനം ആക്കി.ചൈനീസ്‌ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗം ആയി ചുമർ മേഖലയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ ഭാഗികം ആയി  പിൻവലിച്ചിരുന്നു .ഇതിന് പിന്നാലെ ആണ് വീണ്ടും കടന്ന് കയറ്റം ഉണ്ടായത് .