നികുതി നിഷേധ സമരം നിയമവിരുദ്ധമല്ല; സി.പി.എമ്മിന് ബാലകൃഷ്ണപിള്ളയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

single-img
20 September 2014

06-balakrishna-pillaiസിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്‍മാര്‍ സ്വീകരിച്ച സമരമാര്‍ഗമാണിത്. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. മദ്യനയം പ്രാബല്യത്തില്‍ വരാത്തതിനാല്‍, ഇപ്പോള്‍ നികുതി കൂട്ടരുതെന്നും ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്‌ക്കേണ്ടത് മന്ത്രിമാരുടെ ധൂര്‍ത്ത് ഒഴിവാക്കിയാണ് വേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.