കാശ്മീരിലെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട പുസ്തകം തേടി 10 വയസ്സുകാരൻ വീട്ടിൽ തിരിച്ചെത്തി

single-img
20 September 2014

kashmir_floodsകാശ്മീരിലെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട പുസ്തകം തേടി 10 വയസ്സുകാരൻ വീട്ടിൽ തിരിച്ചെത്തി. 5-)ം ക്ലാസ്സ് വിദ്യാർത്ഥിയായ തൗകീർ അഹമ്മദാണ് സുരക്ഷാ ബോട്ടിൽ വെള്ളപ്പൊക്കം തകർത്ത തന്റെ വീട്ടിലേക്ക് പുസ്തകം എടുക്കാൻ തിരിച്ചെത്തിയത്. കഴിഞ്ഞ ആഴ്ച്ച  തൗകീർ അഹമ്മദിനേയും കുടുംബത്തേയും സൈന്യം രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. അന്ന് തൗകീറിന് പുസ്തകം അടങ്ങുന്ന ബാഗ് എടുക്കാൻ സാധിച്ചിരുന്നില്ല. കുട്ടി തന്റെ  ബാഗിനെ കൈ വിടാൻ തയ്യാറായിരുന്നില്ല.

തന്റെ ബാഗ് തിരികെ ലഭിക്കാൻ വേണ്ടി കുട്ടിനിർബന്ധം പിടിച്ചതിനെ തുടർന്ന് ദേശിയ ദുരന്ത നിവാരണ സേനയോട് പിതാവ് വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് ദുരന്ത നിവാരണ സേനയുടെ മേജർ കുമാർ പാണ്ഡെയും സംഘവും സുരക്ഷാ ബോട്ടിൽ രാജ്ബാഗിലുള്ള കുട്ടിയുടെ വീട്ടിലെത്തിക്കുകയും. അച്ഛൻ മഖ്ബൂൽ ഏണി ഉപയോഗിച്ച് മുകൾ ഭാഗം വഴി ഉള്ളിലേക്കിറങ്ങി ബാഗുമായി തിരിച്ച് വന്നു.

ബാഗ് കൈയ്യിൽ കിട്ടിയ തൗകീറിന്റെ സന്തോഷം അധിക നേരം നീണ്ടുനിന്നില്ലാ, കാരണം ബാഗിനുള്ളിലെ പുസ്തകങ്ങൾ മുഴുവൻ വെള്ളപ്പൊക്കത്തിൽ നശിച്ച് പോവുകയായിരുന്നു.