ബറ്റ്ലാ ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്ന് ഐസിസുമായി ബന്ധമുള്ള തീവ്രവാദി സംഘടനയുടെ ആഹ്വാനം

single-img
20 September 2014

batlaബറ്റ്ലാ ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്ന് ഐസിസുമായി ബന്ധമുള്ള തീവ്രവാദി സംഘടനയുടെ ആഹ്വാനം.  അൻസർ ഉത് തൗഹീദ് ഫി ബിലാദ് അൽ ഹിന്ദ് എന്ന തീവ്രവാദി സംഘടന ട്വിറ്റർ വഴിയാണ് വാർത്ത അറിയിച്ചത്. ബറ്റ്ലാ ഹൗസ് ഏറ്റുമുട്ടലിന്റെ ആറാം വാർഷികത്തിലാണ് ഈ വെല്ലുവിളി.

അന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെല്ലാം രക്തസാക്ഷികളാണെന്നും. അവർക്കായി തങ്ങൾ പ്രതികാരം ചെയ്യുമെന്നും. അന്യായമായി ജയിലിൽ കിടക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടിയും ബാഗ്ദാദ് ഖലീഫയുടെ കിഴിൽ ഇന്ത്യയിൽ ഷരീഅ:ത്ത് നിയമം വരുന്നതിലേക്കായും തങ്ങൾ യുദ്ധം ചെയ്യുമെന്നും അവർ പറഞ്ഞു.

2008ലാണ് സംഭവം നടക്കുന്നത്. ഡെൽഹി സ്ഫോടനം നടത്തിയ മുഖ്യപ്രതികൾ ബറ്റ്ലാ ഹൗസിൽ ഒളിവിൽ താമസിക്കുന്നതായി അറിവ് ലഭിച്ചിനെ തുടർന്ന് പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ പോലീസ് ഉദ്ദ്വോഗസ്ഥൻ ഉൾപെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.