ഒന്നര കിലോ സ്വർണ്ണം ബ്രായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു കുടുങ്ങി

single-img
20 September 2014

goldതിരുവനന്തപുരം:  തമിഴ്നാട് സ്വദേശിനിയുടെ കൈയ്യിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. തിരുനെൽവേലി സ്വദേശിനി റാബിയത്ത് ബാഹിറയാണ് (39) അറസ്റ്റിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണാഭരണങ്ങളാണ് പിടികൂടിയത്.

ഇന്ന് രാവിലെ 7 മണിക്ക് ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവർ. 12 ചെയിനുകൾ ബ്രായിൽ ഒളിപ്പിച്ചായിരുന്നു ഇവർ എത്തിയത്. നേരത്തേ വിവരം ലഭിച്ചതനുസരിച്ച് കസ്റ്റംസിലെ അസി. കമ്മിഷണർമാരായ ശ്രീപാർവതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പരിശോധിച്ച് സ്വർണം പിടിച്ചെടുത്തത്.

ഇന്നലെ വൈകിട്ട് ഇതേ സംഘം ഇൻഡിഗോ വിമാനത്തിലെ മറ്റൊരു യാത്രക്കാരനിൽ നിന്നും അര കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. തിരുനെൽവേലി സ്വദേശി നാഗുർ ഖാനിയിൽ (44) നിന്നാണ് സ്വർണം പിടിച്ചെടുത്തത്.