ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിവാഹമോചിതയായി

single-img
20 September 2014

bhagyamതിരുവനന്തപുരം:  ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിവാഹമോചിതയായി. ഭാഗ്യലക്ഷ്മിയും സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറും തമ്മിലുള്ള വിവാഹബന്ധം  തിരുവനന്തപുരം കുടുംബകോടതി വേര്‍പെടുത്തി കൊണ്ട് ഉത്തരവായി.

1985 ലാണ് ഇവര്‍ തമ്മിൽ വിവാഹിതരായത്. ഇവർക്ക് നിതിന്‍, സചിന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. കുടുംബാസ്വാസ്ഥ്യം കാരണം 2011 മുതല്‍ കുട്ടികളുമായി വേറിട്ട് താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കുടുംബകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി വിധിയായത്.