നിങ്ങള് ആളൊരു സംഭവമാണല്ലോ; ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രശംസ

single-img
20 September 2014

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രശംസകൊണ്ട് മൂടി. മദ്യനിരോധനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടിവന്നെങ്കിലും കേരള മുഖ്യമന്ത്രി സ്വീകരിച്ച നടപടി ശ്ലാഘനീയമാണ്. ജനങ്ങളില്‍ മദ്യാസക്തിയും പുകവലിശീലവും കുറയ്ക്കാനായി മദ്യത്തിനും സിഗരറ്റിനും നികുതി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേക്കു ഉയര്‍ത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു ഹര്‍ഷവര്‍ധന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നയുടന്‍ ആദ്യമായി അഭിനന്ദനമറിയിച്ചു ട്വീറ്റ് ചെയ്തതു താനാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.Harsha