42 പന്തില്‍ 118 റൺസെടുത്ത് സച്ചിന്റെ മകന്റെ സെഞ്ച്വറി;സച്ചിന്റെ പേരിലുള്ള സ്‌കൂള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലാണു മകന്റെ നേട്ടം

single-img
20 September 2014

smachമുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്ടര്‍ 16 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 42 പന്തില്‍ 118 റണ്‍സ് നേടി തന്റെ വരവറിയിച്ചു. അച്ഛൻ സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. മകൻ ഭാവിയിലേക്കുള്ള ഒരു താരം തന്നെയാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മുംബൈയിലെ 102 സ്കൂളുകള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി മത്സരത്തിലായിരുന്നു  14 വയസ്സുകാരനായ് അര്‍ജുന്‍റെ പ്രകടനം.