ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് സ്വർണം

single-img
20 September 2014

jitu-rai-asian-goldഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് സ്വർണം. പുരുഷൻമാരുടെ അൻപത് മീറ്റർ എയർ പിസ്റ്റളിൽ ഷൂട്ടിംഗിൽ ജിതു റായിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം നേടിയത്.  വനിതകളുടെ പത്ത് മീറ്റർ എയർപിസ്റ്റളിൽ വെങ്കലം നേടിയ ശ്വേതാ ചൗധരിയാണ് 17-)മത് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ  മെഡൽ നേടിയത്.

വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മുഴുവൻ മെഡലുകളും നേടിയ ചൈനയാണ്  മെഡൽ പട്ടികയിൽ ഒന്നാമത്. ഇന്ത്യയ്ക്ക് ഇന്ന് ബാഡ്മിന്റൺ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹാൻഡ് ബോൾ, വുഷു, ജൂഡോ, റോവിംഗ്, സ്ക്വാഷ്, ടെന്നിസ്, ഷൂട്ടിംഗ് എന്നി ഇനങ്ങളിൽ യോഗ്യതാ മത്സരങ്ങളുണ്ട്.