ഭർത്താവിനെ കുത്തിവീഴ്ത്തിയ രണ്ടംഗ സംഘം ഭാര്യയെ കൂട്ട ബലാല്‍സംഗം ചെയ്തു

single-img
20 September 2014

gang-rape_ജയ്പൂര്‍: രാജസ്ഥാനില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം ഭര്‍ത്താവിനെ കുത്തിവീഴ്ത്തി ഭാര്യയെ കൂട്ട ബലാല്‍സംഗം ചെയ്തു. ജയ്പൂരിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് സംഭവം.

വീട്ടിലെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കടന്ന അക്രമികൾ വീട്ടുടമയെ നിരവധി തവണ കുത്തി വീഴ്ത്തുകയായിരുന്നു. അക്രമികളെ തടയാന്‍ ശ്രമിച്ച ഇയാളുടെ വൃദ്ധനായ പിതാവും ആക്രമിക്കപ്പെട്ടു.

ചെറുക്കാന്‍ ശ്രമിച്ച ഇയാളുടെ ഭാര്യയെ പിന്നീട് സംഘം കൂട്ടബലാല്‍സംഗം ചെയ്തു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലാക്കി. വീട്ടുടമയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.