2000 രൂപയ്ക്ക് ആയുഷ്‌കാല ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോൺ വരുന്നു;ദീപാവലിയ്ക്ക് മുൻപായി ഇന്ത്യൻ വിപണിയിൽ

single-img
20 September 2014

datawindകുറഞ്ഞ നിരക്കിൽ മോബൈൽഫോൺ നിർമ്മിക്കുന്ന ഡേറ്റാവിന്റ് 2000 രൂപയുടെ സ്മാർട്ട്ഫോൺനൊപ്പം ആയുഷ്‌കാല ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കുന്നു. ദീപാവലിയ്ക്ക് മുൻപായി ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് നിമ്മാതാക്കൾ അറിയിച്ചു. 3.5 ഇഞ്ച് ഡിസ്പ്ലേയുള്ള ആൻഡ്രോയിട് ഫോണിലേക്ക് ആയുഷ്‌കാല സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാൻ ഇന്ത്യയിലെ മുന്നിരയിലുള്ള മൂന്ന് ടെലികോം കമ്പനികളിമായി അധികൃതർ സംസാരിച്ച് കഴിഞ്ഞതായി പറയപ്പെടുന്നു.