മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ കെ.ഉദയകുമാർ അന്തരിച്ചു

single-img
19 September 2014

download (9)മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും ഗവർണറുടെ എ.ഡി.സിയുമായ കെ.ഉദയകുമാർ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാജ്‌ഭവനിൽ ജോലിക്കിടെ രാവിലെ 11 മണിയോടെയാണ് ഉദയകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടതും കുഴഞ്ഞ് വീണതും. ഉടൻ തന്നെ കിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

നാളെ രാവിലെ ഒമ്പത് മണി മുതൽ രാജ്ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചു മണിക്ക് ജന്മനാടായ മാരാരിക്കുളത്ത് സംസ്കാരം നടത്തും.

 

1986ൽ ഏഷ്യാഡിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. 1989ലെ സാഫ്‌ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വോളിബോൾ ടീമിന്റെ നായകനുമായിരുന്നു. 1991ൽ അർജുന അവാർഡ് ലഭിച്ചു.