മാന്‍ഡിലിന്‍ മാന്ത്രികന്‍ യു. ശ്രീനിവാസ് അന്തരിച്ചു

single-img
19 September 2014

Sreenivasമാന്‍ഡിലിന്‍ വിദഗ്ധന്‍ യു. ശ്രീനിവാസ് (45) അന്തരിച്ചു. കരള്‍രോഗ ബാധിതനായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആന്ധ്രപ്രദേശിലെ പാലകോലിലാണ് 1969 ഫെബ്രുവരി 28നായിരുന്നു ശ്രീനിവാസ് ജനിച്ചത്. അച്ഛന്‍ സത്യനാരായണയുടെ പാതപിന്തുടര്‍ന്ന് ആറാം വയസില്‍ തന്നെ അദ്ദേഹം സംഗീത ലോകത്തേയ്ക്ക് എത്തി. ഒമ്പതാം വയസില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിനെ 1998-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 2010-ല്‍ സംഗീത നാടക അക്കാഡമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.