ലൈറ്റ്‌ മെട്രോയുടെ പദ്ധതി രൂപ രേഖയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിൽ:ഇ. ശ്രീധരന്‍

single-img
19 September 2014

download (3)തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതിക്കു പകരം നടപ്പാക്കുന്ന ലൈറ്റ്‌ മെട്രോയുടെ പദ്ധതി രൂപ രേഖയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം 15 ന്‌ മുമ്പായി പദ്ധതി റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്നും ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്‌ടാവ്‌ ഇ. ശ്രീധരന്‍. ലൈറ്റ്‌ മെട്രോ നിര്‍മാണത്തില്‍ ഡി.എം.ആര്‍.സിക്ക്‌ പ്രവീണ്യമില്ലെന്ന ആരോപണം അടിസ്‌ഥാന രഹിതമാണ്‌.

 
ലൈറ്റ്‌ മെട്രോ നിര്‍മാണം ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ ഇപ്പോള്‍ ആലോചനയിലില്ല. മോണോ റെയില്‍ നിശ്‌ചയിച്ച അതേ പാത തന്നെയാകും ലൈറ്റ്‌ മെട്രോയ്‌ക്കും ഉപയോഗിക്കുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഏറ്റെടക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

 
കൊച്ചിമെട്രോയുടെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൃപ്‌തികരമായ നിലയില്‍ മുന്നോട്ടുപോകുകയാണെന്ന്‌ ഇ. ശ്രീധരന്‍ പറഞ്ഞു. അടുത്തവര്‍ഷം ഒക്‌ടോബറിനുമുമ്പായി സിവില്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. സിവില്‍ നിര്‍മാണജോലികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സിഗ്നലിംഗ്‌, ട്രാക്ക്‌ സ്‌ഥാപിക്കല്‍ തുടങ്ങിയ മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ.