ഷി ചിന്‍പിംഗുമായി സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും കൂടിക്കാഴ്ച നടത്തി

single-img
19 September 2014

Soniaചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂടിക്കാഴ്ച നടത്തി. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും ചൈനീസ് പ്രസിഡന്റിനെ കാണാന്‍ എത്തി. ഹോട്ടല്‍ ടാജ് പാലസില്‍ എത്തിയാണ് സ്പീക്കര്‍ ചൈനീസ് പ്രസിഡന്റിനെ കണ്ടതെന്ന് ലോക്‌സഭ വൃത്തങ്ങള്‍ അറിയിച്ചു. വൈകിട്ട് ഷി ചിന്‍പിംഗ് ചൈനയിലേയ്ക്ക് മടങ്ങും.