അറസ്റ്റു ചെയ്യുമെന്ന് തിരുവഞ്ചൂര്‍ ഭീഷണിപ്പെടുത്തിയാണ് ഗണേഷിനെ രാജിവെപ്പിച്ചതെന്ന് ആര്‍.ബാലകൃഷ്ണ പിള്ള

single-img
19 September 2014

Balakrishnapillaiഅന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയാണ് ഗണേഷ് കുമാറിനെ രാജിവെപ്പിച്ചതെന്ന് ആര്‍.ബാലകൃഷ്ണ പിള്ള. രാജിവെച്ചില്ലെങ്കില്‍ യാമിനി തങ്കച്ചിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ ഗണേഷിനെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹൈജാക്ക് ചെയ്യാന്‍ ഗണേഷ് നിന്നു കൊടുത്തത് മണ്ടത്തരമായിപ്പോയി. വീട്ടില്‍ അച്ഛനുള്ളപ്പോള്‍ മറ്റുള്ളവരെ അച്ഛായെന്നു വിളിക്കുന്നവര്‍ക്ക് ഈ ഗതിയുണ്ടാവുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.