ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണെന്ന് : നരേന്ദ്ര മോദി

single-img
19 September 2014

download (10)ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും ഇന്ത്യയ്ക്ക് വേണ്ടി മരിക്കുകയും ചെയ്യുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരാരും തന്നെ അൽക്വഇദയുടെ താളത്തിനൊത്ത് നൃത്തം ചവിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

അൽക്വഇദ നമ്മുടെ രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ അനീതിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾ അവരുടെ താളത്തിന് തുള്ളുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ആഴ്ചത്തെ യു.എസ് സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയും യു.എസുമായി തന്ത്രപരമായ സഖ്യം രൂപവത്കരിക്കുമെന്ന് മോദി പറഞ്ഞു.

 

ഇന്ത്യയും യുഎസും തമ്മിൽ പല കാര്യങ്ങളിൽ സാമ്യതയുണ്ട്. കഴിഞ്ഞ കുറച്ച് ശതാബ്ദങ്ങളായി രണ്ട് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്.
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ആളുകളേയും അമേരിക്ക സ്വീകരിക്കാറുണ്ടെന്നതാണ് ഒന്നാമത്തെ കാര്യം. ലോകത്തിന്റെ ഏത് കോണിലും ഒരിന്ത്യക്കാരനുണ്ടന്നതാണ് രണ്ടാമത്തേത്. ഇതാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കമുള്ള പ്രത്യേകതകൾ എന്നും മോദി കൂട്ടിച്ചേർത്തു.