ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യരുതെന്ന് നരേന്ദ്രമോദി; അവര്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും രാജ്യത്തിന് വേണ്ടി മരിക്കുകയും ചെയ്യുന്നവര്‍

single-img
19 September 2014

narendra-modi-feb-1

ഇന്ത്യന്‍ മുസ്ലിങ്ങളുടെ രാജ്യ സ്‌നേഹം ചോദ്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങളെന്നും അല്‍ഖ്വയ്ദയുടെ താളത്തിന് തുള്ളുന്നവരല്ല അവരെന്നും മോദി പറഞ്ഞു. സെപ്തംബര്‍ അവസാനവാരം അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദിയുടെ പ്രസ്താവന.

ഇന്തോ അമേരിക്കന്‍ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ട്. നിരവധി തലങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സാമ്യമുണ്ടെന്നും മോദി പറഞ്ഞു.