മനോജ് വധകേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

single-img
19 September 2014

images (5)മനോജ് വധകേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകസംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മാലൂര്‍ സ്വദേശി കെ.ടി.പ്രഭാകരനാണ് അറസ്റ്റിലായത്. സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.

 

ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം മൂന്നായി. കേസിലെ മുഖ്യപ്രതി വിക്രമന്‍ നേരത്തെ കോടതിയില്‍ കീഴടങ്ങുകയും പാട്യം സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എം.ഡി. കൂടിയായ സി.പി. എം. പ്രവര്‍ത്തകന്‍ പ്രകാശനെ കഴിഞ്ഞ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിക്രമനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന കുറ്റത്തിനാണ് പ്രകാശനെ അറസ്റ്റ് ചെയ്തത്.