ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ്​ തീര്‍ത്ഥാടകര്‍ നാളെ യാത്ര പുറപ്പെടും

single-img
19 September 2014

images (4)ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ്​ തീര്‍ത്ഥാടകര്‍ നാളെ കരിപ്പൂരില്‍ നിന്നും യാത്ര പുറപ്പെടും. 299 പേരാണ്​ ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ്​ തീര്‍ഥാടകര്‍. സാധാരണ ബേപ്പൂര്‍ തുറമുഖം വ‍ഴിയാണ്​ ഇവര്‍ കോ‍ഴിക്കോട്​ എത്താറുള്ളത്​. ഇത്തവണ മോശം കാലാവസ്ഥ മൂലം കൊച്ചി തുറമുഖം വ‍ഴി യാത്ര ചെയ്യേണ്ടി വന്നു.

 

ഇത്​ മൂലം യാത്രയില്‍ ക്ലേശവുമുണ്ടായി. ശനിയാ‍ഴ്‍ച ഉച്ചക്ക്‌ 12 നുള്ള വിമാനത്തില്‍ ദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ പുറപ്പെടും. ലക്ഷദ്വീപ്​ എം.പി മുഹമ്മദ്​ ഫൈസല്‍ അടക്കമുള്ളവര്‍ ഹാജിമാരെ യാത്രയാക്കാന്‍ എത്തിയിട്ടുണ്ട്​.ക‍ഴിഞ്ഞ അഞ്ച്​ ദിവസമായി കോ‍ഴിക്കോട്ടെ ഹോട്ടലുകളിലാണ്​ ദ്വീപിലെ ഹാജിമാര്‍ താമസിക്കുന്നത്​.