ഡാറ്റ സെന്റര്‍ കൈമാറ്റക്കേസ്:വി.എസ്. അച്യുതാനന്ദന് സിബിഐയുടെ ക്ലീന്‍ചിറ്റ്

single-img
19 September 2014

download (7)ഡാറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സി.ബി.ഐ.യുടെ ക്ലീന്‍ ചിറ്റ്. സ്‌റ്റേറ്റ് ഡാറ്റ സെന്ററിന്റെ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ വി.എസ്. കുറ്റക്കാരനല്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

 

 

ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കരാര്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ റിലയന്‍സിനു കൈമാറിയതില്‍ വി. എസ് അഴിമതികാട്ടിയെന്നായിരുന്നു ആരോപണം. അതേ സമയം കരാര്‍ നേടാന്‍ റിലയന്‍സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാനെത്ത ഇടനിലക്കാരന്‍ നന്ദകുമാര്‍ തട്ടിപ്പുകാരനാണെന്നും സിബിഐ പറഞ്ഞു.കേസില്‍ തുടരന്വേഷണം നടത്തേണ്ടതില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.