ചാമ്പ്യൻസ് ലീഗ് ട്വന്റി-20:പഞ്ചാബ് കിംഗ്സ് ഇലവൻ ഹൊബാർട്ട് ഹരിക്കേൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു

single-img
19 September 2014

download (5)ചാമ്പ്യൻസ് ലീഗ് ട്വന്റി-20യിലെ അരങ്ങേറ്റ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവൻ ആസ്ട്രേലിയൻ ടീമായ ഹൊബാർട്ട് ഹരിക്കേൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹരിക്കേൻസ് 144/6 എന്ന സ്കോർ ഉയർത്തിയപ്പോൾ പഞ്ചാബ് 17.4 പന്ത് ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു.
മാക്വെൽ (43), ബെയ്‌ലി (25), പെരേര (34) എന്നിവരുടെ മികവിലാണ് പഞ്ചാബിന് വിജയം കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൊബാർട്ട് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസ് നേടിയത്. തിസാര പെരേര പഞ്ചാബിന് വേണ്ടി രണ്ടു വിക്കറ്റുകൾ നേടി.