ചരിത്രത്തിലെ വലിയ സാമ്പത്തിക ലാഭം നേടി ഭാരത് പെട്രോളിയം

single-img
19 September 2014

download (6)ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ലാഭം 2013-2014 വര്‍ഷം ഭാരത് പെട്രോളിയം നേടിയത്. 2013ലെ ലാഭമായ 2642 കോടിയില്‍ നിന്ന് ഇത്തവണ ലാഭം ആയി 4069 കോടിയായി വര്‍ധിച്ചു. കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 8.13 ശതമാനത്തിന്റെ വര്‍ധന കണ്ടു.

 

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മുംബൈയില്‍ സമാപിച്ചു. ആഗോള ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധനങ്ങള്‍ നഷ്ടമില്ലാതെ വില്‍ക്കാന്‍ കഴിയുന്നുണ്ടെന്നു കമ്പനി വ്യക്തമാക്കി. വരും വ‍ര്‍ഷങ്ങളില്‍ കൊച്ചിന്‍ റിഫൈനറിയുടെ നവീകരണത്തിനായി 15,500 കോടി രൂപയും ഭാരത് പെട്രോളിയം ചിലവഴിക്കും.

 
അണ്ടര്‍ റിക്കവറി അതിജീവിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം 39 ലക്ഷം എല്‍പിജി ഉപഭോക്താക്കള്‍ പുതുതായി എന്‍റോള്‍ ചെയ്തു.