ഇവിടെ ചര്‍ച്ചയും ഒപ്പുവെയ്ക്കലും നടക്കുന്നു; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ചൈനീസ് ഹെലികോപ്ടര്‍ ഭക്ഷണമെത്തിച്ചു

single-img
19 September 2014

China banner Ladakhഡല്‍ഹിയില്‍ ഇന്ത്യ-ചൈന നേതൃചര്‍ച്ച പുരോഗമിക്കുമ്പോള്‍ ലഡാക്കില്‍ അതിര്‍ത്തി കൈയേറിയവര്‍ക്കു ചൈനീസ് ഹെലികോപ്റ്ററുകള്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ലഡാക്കിലെ ചുമാറില്‍ മൂന്നു സ്ഥലത്താണു ചൈനീസ് കൈയേറ്റക്കാര്‍ ക്യാമ്പ് സ്ഥാപിച്ചത്. ലേയില്‍നിന്നു 300 കിലോമീറ്റര്‍ അകലെയുള്ള ചുമാറില്‍ 600 പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കാരാണു നുഴഞ്ഞു കയറിയിട്ടുള്ളത്.

ചൈനീസ് സേന തമ്പടിച്ചിരിക്കുന്നതിന്റ 200 മീറ്റര്‍ ഇപ്പുറത്ത് ഇന്ത്യന്‍ സേന നിലകൊള്ളുന്നുണ്ട്. കഴിഞ്ഞദിവസം ഇന്ത്യ കൂടുതല്‍ സേനയെ അങ്ങോട്ടെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയിട്ടില്ല.

അതിര്‍ത്തിഗ്രാമമായ ഡെംചോകില്‍ കഴിഞ്ഞ ആഴ്ച നുഴഞ്ഞുകയറിയ മുപ്പതോളം വരുന്ന ചൈനക്കാര്‍ അവിടെ സര്‍ക്കാര്‍ നടത്തിവരുന്ന ജലസേചന പദ്ധതികള്‍ തടസപ്പെടുത്തുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ചൈനീസ് സര്‍ക്കാര്‍ വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. ചൈനയിലെ തോഷിയാംഗ് എന്ന പ്രദേശത്തുനിന്നുള്ളവരാണിവര്‍. ‘ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുക’ എന്നെഴുതിയ നിരവധി ബാനറുകള്‍ ഇന്നലെ രാവിലെ മുതല്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.