ഏഷ്യന്‍ ഗെയിംസിന് ഇന്ന് ഇഞ്ചോണില്‍ തിരി തെളിയും

single-img
19 September 2014

download (4)ഏഷ്യന്‍ ഗെയിംസിന് ഇന്ന് ഇഞ്ചോണില്‍ തിരി തെളിയും. ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍. 450 കോടിയിലേറെ ജനങ്ങളുള്ള ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ കായികകിരീടത്തിനുള്ള പോരാട്ടത്തിലേക്ക് തുറമുഖ നഗരമായ ഇഞ്ചിയോണ്‍ ഉണരും .

49 വേദികളിലായി 36 കായികയിനങ്ങളും 13,00ലധികം താരങ്ങളും. ആതിഥേയ രാജ്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന മുന്‍ ഗെയിംസുകളിലേതുപോലെയല്ല ഇഞ്ചിയോണിലെ ആദ്യരാവ്. ഉദ്ഘാടനച്ചങ്ങിലെ പ്രധാന പ്രമേയം തന്നെ മനം കീഴടങ്ങുംഒറ്റച്ചരടില്‍ ഏഷ്യ.
മാര്‍ച്ച് പാസ്റ്റില്‍ ഒരു രാജ്യത്തിന് നിന്ന് 130 കായിക താരങ്ങള്‍ക്കേ അനുവാദമുള്ളൂ. ഗുസ്തിബോക്‌സിംഗ് താരങ്ങളുടെ അഭാവത്തില്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ആകും ഇന്ത്യന്‍ പതാകയുമായി സ്‌റ്റേഡിയത്തിലെത്തുക..

ആദ്യ ദിനമായ ഇന്ന് മത്സരങ്ങളൊന്നുമില്ല. ഗെയിംസിലെ ചൈനീസ് അധീശത്വം അവസാനിപ്പിക്കാന്‍ആകില്ലെങ്കിലും 75ലധികം മെഡലുമായി കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് 542 കായിക താരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം.