ഐയുടെ ടീസറില്‍ ആരും ശ്രദ്ധിക്കാത്ത കാര്യം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ; ടീസറില്‍ സുരേഷ്‌ഗോപിയും ഉണ്ട്

single-img
19 September 2014

Sureshഷങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഐയില്‍ ിതുവരെ കാണാത്ത രീതിയില്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന വിക്രത്തിന്റെ വില്ലന്‍ നമ്മുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഓഡിയോ റിലീസിനോട് ചേര്‍ന്ന് പുറത്തിറങ്ങിയ ടീസറിലെങ്ങും താരത്തെ വ്യക്തമായി കാണാനുമില്ലായിരുന്നു.

പക്ഷേ ടീസറിലെ ഒരു രംഗത്തില്‍ സുരേഷ്‌ഗോപിയുണ്ടെന്ന കണ്ടെത്തലുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുൃകയാണ്. ടീസറിലെ ഒരു സംഘട്ടനരംഗത്തില്‍ വിക്രത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നത് സുരേഷ് ഗോപിയാണെന്ന് സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. പല രൂപങ്ങളില്‍ നിറഞ്ഞാടുന്ന വിക്രത്തിന്റെ സൂപ്പര്‍ വില്ലനായി അഭിനയിക്കുന്ന സുരേഷ് ഗോപിയുടെ റോളും ഗെറ്റപ്പും എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം.