അറസ്റ്റിലായ ഇന്ത്യൻ മുജാഹിദീൻ തീവ്രവാദിയോട് സ്വന്തം രേഖാചിത്രം തിരിച്ചറിയാൻ പോലീസ് ആവശ്യപ്പെട്ടു; അറിയില്ലെന്ന് പറഞ്ഞപ്പോൾ പോകാൻ അനുവധിച്ചു

single-img
19 September 2014

Ajaz-Shaikhപോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം, അറസ്റ്റിലായ തീവ്രവാദിയോട് സ്വന്തം രേഖാചിത്രം കാണിച്ച ശേഷം തിരിച്ചറിയാൻ പോലീസ് ആവശ്യപ്പെട്ടു. രേഖാചിത്രത്തിലെ ആളെ അറിയില്ലെന്ന് പറഞ്ഞപ്പോൾ തീവ്രവാദിയെ പോകാൻ അനുവധിച്ചു.  ഇന്ത്യൻ മുജാഹിദീൻ തീവ്രവാദിയായ അജാസ് ഷെയ്ക്കിനോടാണ് സ്വന്തം രേഖാചിത്രം തിരിച്ചറിയാൻ പോലീസ് ആവശ്യപ്പെട്ടത്.

അബദ്ധം പറ്റിയത് പൂനെ എ.റ്റി.എസിനാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ അജാസ് ഷെയ്ക്ക് നേപ്പാളിലേക്ക് രക്ഷപ്പെടുന്നതിനിടെ പൂനെ എ.റ്റി.എസിന്റെ കൈയ്യിൽ പെട്ടിരുന്നു. അജാസ് ഷെയ്ക്കിന് നേരെ അയാളുടെ തന്നെ രേഖാചിത്രം നൽകിയ ശേഷം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ രേഖാചിത്രം നോക്കിയ ശേഷം ‘തനിക്ക് ഇയാളെ അറിയില്ലെന്ന്’ പറഞ്ഞ് ചിത്രം തിരിച്ച് നൽകുകയായിരുന്നു.

ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ തങ്ങളെ വിവരം അറിയിക്കണമെന്ന ഉപദേശവും നൽകിയാണ് അജാസ് ഷെയ്ക്കിനെ പൂനെ എ.റ്റി.എസ് നേപ്പളിലേക്ക് യാത്രയാക്കിയത്.

അജാസ് ഷെയ്ക്കിനെ കഴിഞ്ഞ സെപ്റ്റംബറിൽ 5ന് ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴാണ് ഈ വിവരം അജാസ് പോലീസിനോട് പറഞ്ഞത്.

ഈ സംഭവം കേൾക്കുമ്പോൾ നമുക്ക് ഗുലുമാൽ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച എ.റ്റി.എസ് വിദഗ്ധൻ ശംഭുവിനെ ഓർമ്മവരും.