നിങ്ങൾ ചൈനാക്കാരാണോ?, അല്ല, ഞങ്ങൾ ഇന്ത്യാക്കാരാണ്! ചൈനീസ് പ്രധമവനിതയുടെ ചോദ്യത്തിന് കുട്ടികളുടെ മറുപടി

single-img
19 September 2014

peng-നിങ്ങൾ ചൈനാക്കാരാണോ?, അല്ല, ഞങ്ങൾ ഇന്ത്യാക്കാരാണ്! ചൈനീസ് പ്രധമവനിതയുടെ ചോദ്യത്തിന് കുട്ടികളുടെ മറുപടി. വടക്ക്-കിഴക്കൻ മേഖലയിലെ കുട്ടികളെയാണ് ചൈനാക്കാരായി പെങ്ങ് ലിയുവാൻ തെറ്റിധരിച്ചത്. കഴിഞ്ഞ ദിവസം ടാഗോർ ഇന്റെർനാഷണൽ സ്കൂളിൽ സന്ദർശിക്കുമ്പോഴാണ് സംഭവം നടന്നത്.

ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് നിന്ന കുട്ടികളിൽ ചിലർ വടക്ക്-കിഴക്കൻ മേഖലയിൽ നിന്നുള്ളവരായിരുന്നു. പെങ്ങ് ലിയുവാനെ നേരിൽ കണ്ട കുട്ടികൾ “നീ ഹാവു”(സുഖമാണോ) എന്ന് ചോദിച്ചു. ഒറ്റ നോട്ടത്തിൽ അവരെ ചൈനാക്കാരായി തെറ്റിധിരിച്ച പെങ്ങ് ലിയുവൻ കുട്ടികളോട് തിരിച്ച് ചോദിച്ചു “നി ഷ്? ഷൊങുവൊ റെൻ” (നിങ്ങൾ ചൈനയിൽ നിന്നുള്ളവരാണോ?). ഉടൻ കുട്ടികളുടെ മറുപടി ഇങ്ങനെയായിരുന്നു “ബു വോഹ് ഷി ഇന്തു റെൻ”(അല്ല, ഞാങൾ ഇന്ത്യക്കാരാണ്).